16 March, 2025 07:01:00 PM


ചിങ്ങവനത്ത് റബ്ബർ കമ്പനിയിൽ വൻതീപിടിത്തം; 30 ലക്ഷം രൂപയുടെ നാശനഷ്ടം



കോട്ടയം: കോട്ടയം ചിങ്ങവനത്ത് റബ്ബർ കമ്പനിയിൽ വൻ തീപിടിത്തം. ഫാക്ട് കടവിലെ കീർത്തി റബ്ബർ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ പിടിത്തത്തിൽ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക് കൂട്ടൽ. ചങ്ങനാശ്ശേരി,കോട്ടയം ഫയർഫോഴ്സ് സ്റ്റേഷനുകളിൽ നിന്നും നാല് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K