05 March, 2025 07:29:56 PM


എം.ജി. സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍; മാര്‍ച്ച് 30 വരെ അപേക്ഷിക്കാം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ്  ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍  പ്രോഗ്രാമുകളുടെ ജനുവരി സെഷനിലേക്ക് മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.  എംബിഎ(ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്), എംകോം (ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍), എംഎ ഇംഗ്ലീഷ്, ബികോം (ഓണേഴ്സ്) എന്നിവയാണ് പ്രോഗ്രാമുകള്‍.
യു.ജി.സി യുടെ അംഗീകാരത്തോടെ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ റെഗുലര്‍ ഡിഗ്രിക്ക് തുല്യമാണ്. പ്രായപരിധിയില്ല. ലോകത്ത് എവിടെനിന്നും പഠിക്കാനാകും. ജോലിയോടൊപ്പം പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചേരാം.  
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://cdoe.mgu.ac.in/    എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0481 2731010.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933