20 February, 2025 04:04:36 PM
മുണ്ടക്കയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് അപകടം; ഭർത്താവിന് ദാരുണാന്ത്യം

കോട്ടയം: മുണ്ടക്കയത്ത് ദേശീയ പാതയിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിന് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശി വിജയകുമാർ (66) ആണ് മരിച്ചത്. ഭാര്യ മിനിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ മുണ്ടക്കയം 34ാം മൈലിലായിരുന്നു അപകടം. എതിർ ദിശയിലെത്തിയ ടോറസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.