19 February, 2025 01:37:32 PM


ഉദ്ഘാടന ദിവസം മദ്യത്തിൻ്റെ അളവ് കുറഞ്ഞു: ചോദ്യം ചെയ്ത കസ്റ്റമർക്ക് മർദനം; ബാർ ജീവനക്കാരൻ അറസ്റ്റിൽ

രാജേഷ് കുര്യനാട്



കുറവിലങ്ങാട് : ഉദ്ഘാടന ദിവസം ബാറിൽ മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ ആക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ അറസ്റ്റിൽ . എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച ബാറിലാണ് സംഘർഷം ഉണ്ടായത്. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെ ആണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപൊടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച് നാട്ടുകാരനെ എറിഞ്ഞു വീഴ്ത്തിയ ശേഷം മർദിക്കുകയായിരുന്നു. ത്യപ്പുണിത്തുറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏക ചക്രാ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ്  സ്ഥാപനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K