14 December, 2025 06:43:45 PM


കലാശ കൊട്ടിനിടെ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍



ഞീഴൂർ: കലാശ കൊട്ടിനിടെ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തദ്ദേശ സ്വയംഭരണ ഇലക്ഷനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിനിടെ പാര്‍ട്ടി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച പോലിസുകാരെ കൈയ്യേറ്റം ചെയ്യുന്നതിനെ എതിര്‍ത്തെന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത പ്രതികള്‍ അറസ്റ്റില്‍.  ഞീഴൂർ ശാന്തിപുരം , മരങ്ങോലി ശാന്തിപുരം ലക്ഷംവീട് കോളനിയിൽ,  ശ്രീകുമാർ K.M. 47 വയസ്സ്., ഞീഴൂർ , വാക്കാട് ഭാഗത്ത് വെള്ളാനയിൽ വീട്ടിൽ  ജിതിൻ ജോസഫ്. 32 വയസ്സ്  എന്നിവരെയാണ്  കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940