11 October, 2025 09:06:41 PM


പാലാ ഐങ്കൊമ്പിൽ ആന ഇടഞ്ഞു; വ്യാപാര സ്ഥാപനവും വാഹനങ്ങളും തകർത്തു



പാലാ ഐങ്കൊമ്പിൽ ഇടഞ്ഞ ആന വ്യാപാര സ്ഥാപനവും കാറുകളും തകർത്തു. ഇന്ന് ഉച്ചകഴിഞ്ഞു 4 മണിയോടെയാണ് സംഭവം. ഐങ്കൊമ്പ് വേണാട്ടുമറ്റം ഗോപാലൻകുട്ടി എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. ഇടഞ്ഞ ആന റോഡ് അരികിലെ വ്യാപാര സ്ഥാപനത്തിന്റെ മുമ്പിലെ ചില്ലുകളും, കരിമരുതും ചാലിൽ റെജിയുടെ രണ്ടു വാഹനങ്ങളുമാണ് തകർത്തത്. ഒരു കിലോമീറ്റർ ഓളം സഞ്ചരിച്ച് സമീപത്തെ തോട്ടത്തിലേക്ക് കയറിയ ആനയെ ഏറെനേരം കഴിഞ്ഞാണ് കൂച്ചു വിലങ് ഇട്ട് നിയന്ത്രണത്തിലാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K