18 November, 2025 06:11:01 PM
തലനാട് ചോനമലയില്‍ കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

ഈരാറ്റുപേട്ട: കൃഷിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. കോട്ടയത്താണ് സംഭവം. 50കാരനായ തറനാനിക്കല്‍ ജസ്റ്റിനാണ് മരിച്ചത്. തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് സംഭവം. കുത്തേറ്റതിന് പിന്നാലെ ജസ്റ്റിനെ തലനാട് സബ് സെന്ററിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.






