23 October, 2025 07:16:42 PM


തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആരോഗ്യ- വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ആന്റോ ആന്റണി എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലന്‍, മേഴ്‌സി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ബിനോയി ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. രതീഷ്,ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ലിറ്റി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. സിന്ധുമോള്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഡേവിഡ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോര്‍ജ്്, വ്യാപാരി വ്യവസായി പ്രതിനിധി എ.ജെ. ജോര്‍ജ് അറമത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കല്‍, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യന്‍, പി.വി. ലാലി എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290