04 November, 2025 09:20:07 AM


മദ്യലഹരിയിൽ പട്ടാപ്പകൽ സ്ത്രീക്കുനേരെ ആക്രമണം; കിടങ്ങൂർ സ്വദേശി പിടിയിൽ



പാലാ: മദ്യലഹരിയിൽ പട്ടാപ്പകൽ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയിൽ. കിടങ്ങൂർ ചേർപ്പുങ്കൽ തേവർമറ്റത്തിൽ (തെങ്ങുംതോട്ടത്തിൽ) വീട്ടിൽ ഷാജി ജോസഫ് (64 തേവർ ഷാജി) ആണ് പാലാ പോലീസിന്റെ പിടിയിലായത്. കിടങ്ങൂർ പോലീസ് സ്റ്റേഷൻ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന ചർച്ചിന്റെ അടുത്തായുള്ള വെയിറ്റിംഗ് ഷെഡ്ഡിന്റെ സമീപം ബസ് കാത്തു നിന്ന സ്ത്രീയുടെ മൊബൈൽ ഫോൺ പ്രതി പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും, സ്ത്രീ ധരിച്ചിരുന്ന ഷാൾ പിടിച്ച് വലിക്കുകയം, എതിർത്ത സ്ത്രീയുടെ കരണത്ത് അടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു. 

സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി അയാളുടെ താമസസ്ഥലത്തുണ്ട് എന്നുളള അറിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് സ്റ്റേഷൻ എസ് ഐ ദിലീപ് കുമാർ, എസ് ഐ ബിജു ചെറിയാൻ, എസ് ഐ ഷിജു എസ്, എ എസ് ഐ ഐസ്ക് എസ്, സി പി ഒ മാരായ സുമേഷ് പി എസ്, ജിനു ജി നാഥ്, രഞ്ജിത് വിജയൻ, ജോസ് ചന്ദർ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റു ചെയ്യാൻ ശ്രമിച്ചു എങ്കിലും പ്രതി ഷാജി പുരപ്പുറത്ത് കയറി നിന്ന് ഓട് പെറുക്കി പോലീസിനെ നേരേ എറിഞ്ഞ് ആക്രമിക്കുവാൻ ശ്രമിക്കുകയും , പ്രതിയുടെ അക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ജിനു ജി നാഥ്, സുമേഷ് പി എസ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K