25 October, 2025 04:15:17 PM
അങ്കണവാടികളില്‍ മിക്‌സി വിതരണം നടത്തി

കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, കൊഴുവനാല്‍, മുത്തോലി, അകലകുന്നം, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലെ 65 അങ്കണവാടികളില്‍ മിക്‌സി വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ പഞ്ചായത്തുകളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ.എം. ബിനു, രഞ്ജിത്ത് ജീ. മീനാഭവന്‍, ലീലാമ്മ ബിജു, സിന്ധു അനില്‍കുമാര്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സോജന്‍ തൊടുക എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, ജോസി പൊയ്കയില്‍, അശോക് കുമാര്‍ പൂതമന, റൂബി ജോയി, അനില മാത്തുകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ടീന മാളിയേക്കല്‍, ജയ രാജു, ലിന്‍സി മാര്‍ട്ടിന്‍, സിഡിപിഒമാരായ ആര്യ രമേശ്, തജിമ, ഐസിഡിസ് സൂപ്പര്‍വൈസര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള അങ്കണവാടികളിലെ മിക്‌സിവിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു.






