07 October, 2025 07:38:04 PM
കൊഴുവനാലില്‍ നാല് റോഡുകള്‍ ഗതാഗത യോഗ്യമാകുന്നു

കൊഴുവനാല്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ നാല് റോഡുകള്‍ ഗതാഗതയോഗ്യമാകുന്നു. ഒന്‍പതാം വാര്‍ഡില്‍ തണ്ണീറാമറ്റം-തട്ടുപാലം റോഡിന് ഏഴ് ലക്ഷം രൂപയും പതിനൊന്നാം വാര്‍ഡില്‍ ചൂരയ്ക്കല്‍-കിഴക്കേകുറ്റ് റോഡിന് 5 ലക്ഷം രൂപയും പന്ത്രണ്ടാം വാര്‍ഡില്‍ കൊഴുവനാല്‍-പള്ളിക്കുന്ന്-പറപ്പള്ളില്‍ റോഡിന് 3 ലക്ഷം രൂപയും പതിമൂന്നാം വാര്‍ഡില്‍ കുറുമുണ്ട-തെള്ളിമരം റോഡിന് 4 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നാലു റോഡുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഒക്‌ടോബര്‍ അവസാനവാരം റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.