16 October, 2025 07:34:05 PM
തീക്കോയി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വികസന സദസ്സ് റിസോഴ്സ് പേഴ്സൺ എം. ഷെമീം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. സിന്ധുമോൾ പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണം നടത്തി. പഞ്ചായത്തിൽ ബൃഹത്തായ കുടിവെളളപദ്ധതി നടപ്പിലാക്കണം, ലൈഫ് പദ്ധതിയുടെ തുക 10 ലക്ഷം ആക്കി വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ തുറന്ന ചർച്ചയിൽ ഉയർന്നുവന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.റ്റി. കുര്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ഓമന ഗോപാലൻ,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ സിറിൾ റോയി, ടി.ആർ. സിബി, മാളു ബി. മുരുകൻ, പി.എസ്. രതീഷ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, അസിസ്റ്റന്റ് സെക്രട്ടറി പി.ടി. സജി, സി.ഡി.എസ്. ചെയർപേഴ്സൺ ഷേർലി ഡേവിഡ് എന്നിവർ പങ്കെടുത്തു.