30 December, 2025 09:54:20 AM


പാലായില്‍ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു



പാലാ: പാലാ മുരിക്കുമ്പുഴ കത്തീഡ്രൽ റോഡിൽ ലോറിക്ക് തീ പിടിച്ചു. കത്തീഡ്രൽ പള്ളിക്ക് സമീപം ഇന്നലെ രാത്രി 8:40 ഓടെ ആയിരുന്നു സംഭവം. വിവാഹ പാർട്ടി കഴിഞ്ഞ് സാധനങ്ങളുമായി പോയ ഇവൻ്റ് മാനേജ്മെൻ്റ് ടീമിൻ്റെ  ടോറസിലാണ് തീ പിടിച്ചത്. വൈദ്യുതി ലൈനിൽ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. ലോറിയിലെ സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. പാലാ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് ഇപ്പോൾ തീ കെടുത്തിയത്. കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന വിവാഹ സത്കാരം കഴിഞ്ഞ് കുഷ്യൻ, കസേര ഉൾപ്പടെയുള്ള സാധനങ്ങളുമായി മടങ്ങിയ ഇവൻ്റ് മാനേജ്മെൻ്റ് ടീമിൻ്റെ വാഹനത്തിലാണ് തീ പടർന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917