21 December, 2025 06:20:34 PM
ഈരാറ്റുപേട്ടയിൽ ഹോൾസെയിൽ കടയിൽ വൻ തീപിടുത്തം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തെക്കേക്കരയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽ വൻ തീപിടുത്തം. തീ പിടുത്തത്തിൽ ഗോഡൗണിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈരാറ്റുപേട്ട വലിയവീട്ടിൽ ഫൈസൽ, നഹാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്..







