31 October, 2025 10:46:51 AM


പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണു; വിദ്യാർഥികൾക്ക് പരിക്ക്



കോട്ടയം: ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എൻസിസി- എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956