18 February, 2025 08:57:28 PM


ഡി.എല്‍.എല്‍.ഇ, യു3എ കാലഘട്ടത്തിന്‍റെ ആവശ്യം- ഗവര്‍ണര്‍



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് ലോംഗ് ലേണിംഗിന്‍റെയും(ഡി.എല്‍.എല്‍.ഇ) യൂണിവേഴ്സിറ്റ് ഓഫ് ദ തേഡ് ഏജിന്‍റെയും(യു3എ) പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സന്ദര്‍ശനത്തിനിടെ രണ്ടു കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതിര്‍ന്ന പൗരന്‍മാരുടെ മികവും വൈദഗ്ധ്യവും സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയും അവര്‍ക്ക് സന്തോഷകരമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്ന  സംവിധാനങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. യോഗ, ആര്‍ട്ട് ഓഫ് ഹാപ്പിനെസ്, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങി ഡി.എല്‍.എല്‍.ഇ നടത്തുന്ന പരിശീലന പരിപാടികള്‍ വേറിട്ടവയാണ്. 
ഇനി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍  ഈ കേന്ദ്രങ്ങളെക്കുറിച്ച് തീര്‍ച്ചയായും പറയും-അദ്ദേഹം വ്യക്തമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942