16 February, 2025 06:55:18 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ എംഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി(2024 അഡ്മിഷന്‍ റഗുലര്‍, 20109 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ് ജനുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍
......................
ഒന്നാം സെമസ്റ്റര്‍ എംഎസ്സി ബയോടെക്നോളജി (സി.എസ്.എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ കോളജുകളില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ സിറിയക് (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2023 അഡ്മിഷന്‍ റഗുലര്‍, 2021, 2022 അഡ്മിഷന്‍ സപ്ലിമെന്‍ററി, ഓഗസ്റ്റ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മാര്‍ച്ച് ഒന്നു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു,എംടിഎ,എംടിടിഎം, എംഎച്ച്എം, എംഎംഎച്ച്(സി.എസ്.എസ് 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷയ്ക്ക് മാര്‍ച്ച് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. 

ഫൈനോടു കൂടി മാര്‍ച്ച് 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി മാര്‍ച്ച് 14നും അപേക്ഷ സ്വീകരിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K