15 January, 2025 06:22:35 PM
എം.ജി. സര്‍വകലാശാലാ നാടകോത്സവം; രജിസ്റ്റര്‍ ചെയ്യാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല യൂണിയന്‍ ഫെബ്രുവരി 11, 12 തീയകളില്‍ എറണാകുളം രാജേന്ദ്ര മൈതാനത്ത് സംഘടിപ്പിക്കുന്ന നാടകോത്സസവത്തില്‍ പങ്കെടുക്കുന്നതിന് കോളജ് ടീമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് ഒരു ടീമിനാണ് അവസരം. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ടീമംഗങ്ങളുടെ പേരു വിവരവും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പും നാടകത്തിന്‍റെ കഥാസംഗ്രത്തിന്‍റെ നാലു പകര്‍പ്പുകളും സഹിതം ജനുവരി 31ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്താം.