08 January, 2025 06:48:48 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി (പുതിയ സ്കീം 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 15ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് ലോജിസ്റ്റിക് മാനേജ്മെന്‍റ് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 13 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിഎസ്സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ബിഎഡ് അവസാന സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഫെബ്രുവരി 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 14 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
സ്പെഷ്യല്‍ മെഴ്സി ചാന്‍സ് നാലാം സെമസ്റ്റര്‍ എംടെക്ക് തിസിസ് ഇവാലുവേഷന്‍ ആന്‍റ് വൈവ വോസി (2009 മുതല്‍ 2014 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ഫെബ്രുവരി 10 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി ഫെബ്രുവരി 11 വരെയും സൂപ്പര്‍ ഫൈനോടുകുടി ഫെബ്രുവരി 12 വരെയും അപേക്ഷ സ്വീകരിക്കും.