30 December, 2024 08:52:23 PM


തൃക്കൊടിത്താനത്ത് എം.ഡി.എം.എ യുമായി യുവാക്കൾ പിടിയില്‍

 

തൃക്കൊടിത്താനം :  വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നിനത്തിൽപ്പെട്ട  എം.ഡി.എം.എ യുമായി   യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പനച്ചിക്കാവ്  ഇലഞ്ഞുമൂട്ടിൽ വീട്ടിൽ അഖിൽ ജോൺ (26), ചങ്ങനാശ്ശേരി വാഴപ്പള്ളി വെട്ടിത്തുരുത്തു ഭാഗത്ത് വട്ടപറമ്പിൽ വീട്ടിൽ നിസ്സൽ ആന്റണി (19)  എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.  തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന്  ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, തൃക്കൊടിത്താനം പോലീസും  ചേർന്ന്  നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി  ഇവരെ  പിടികൂടുന്നത്. ഇവരിൽ നിന്നും 9.70 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അരുൺ എം.ജെ , എസ്.ഐ മാരായ അരുൺകുമാർ പി.എസ്, ഗിരീഷ് കുമാർ, വർഗീസ് കുരുവിള, സി.പി.ഓ മാരായ ശ്രീകുമാർ, അരുൺ.എസ്, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. നിസ്സൽ ആന്റണി ചങ്ങനാശ്ശേരി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K