06 December, 2024 07:15:13 PM
ഊര്‍ജ്ജ ഗവേഷണത്തിന് എം.ജിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പ്രൊഫ. ആന്‍ജ്ജ് സീഹു
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ നൊബേല്‍ സമ്മാന ജേതാക്കളായ ജോണ്‍ ബി ഗുഡ്നൗഫ്, എം. സ്റ്റാന്‍ലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവരുടെ പേരിലുള്ള ചെയറില്‍ ചെയര്‍ പ്രഫസറായി ഫ്രാന്‍സിലെ ഐ.എം.ടി മൈന്‍സ് ആല്‍ബി സര്‍വകലാശാലയിലെ പ്രൊഫ. ആന്‍ജ്ജ് സീഹുവിനെ പുനര്‍നിയമിച്ചു.
ചെയറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൈവ സ്രോതസുകളില്‍നിന്നുള്ള സര്‍ക്കുലാര്‍ കാര്‍ബണ്‍ അലോട്രോപ്പുകളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത പ്രൊഫ. ആന്‍ജ്ജ് സീഹു സര്‍വകലാശാലയുടെ ഊര്‍ജ്ജമേഖലയിലെ ഗവേഷണങ്ങള്‍ക്കും ആഗോള സഹകരണത്തിനും പിന്തുണ വാഗ്ധാനം ചെയ്തു. സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഐശ്വര്യ അനില്‍ സംസാരിച്ചു.