04 December, 2024 08:53:24 PM
എം.ജി. സർവകലാശാല ക്യാമ്പസിൽ സ്‌പെഷ്യൽ ഖാദിമേള
കോട്ടയം: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഡിസംബർ 5, 6 തീയതികളിൽ എം.ജി. സർവകലാശാല ക്യാമ്പസിൽ സ്‌പെഷ്യൽ ഖാദിമേള സംഘടിപ്പിക്കും.എം.ജി. സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ ഖാദിമേള ഉദ്ഘാടനം ചെയ്യും. ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. എം.ജി. സർവകലാശാല രജിസ്ട്രാർ ബിസ്മി ഗോപാലകൃഷ്ണൻ ആദ്യ വിൽപന ഏറ്റുവാങ്ങും. പരീക്ഷാ കൺട്രോളർ സി.എം. ശ്രീജിത്ത്, ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ജസ്സി ജോൺ എന്നിവർ പ്രസംഗിക്കും.
ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യകൾ:
1 ഖാദി ഗ്രാമസൗഭാഗ്യ, സി.എസ്.ഐ. കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം, ഫോൺ: 0481-2560587, 9656234474
2 ഖാദി ഗ്രാമസൗഭാഗ്യ, റവന്യൂ ടവർ, ചങ്ങനാശ്ശേരി, ഫോൺ: 0481-2423823, 9497389699
3 ഖാദി ഗ്രാമസൗഭാഗ്യ, ഏദൻസ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ, ഫോൺ: 0481-2535120
4 ഖാദി ഗ്രാമസൗഭാഗ്യ, കരാമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം
ഫോൺ: 04829-3233508
5 ഖാദി ഗ്രാമസൗഭാഗ്യ, വില്ലേജ് ഓഫീസിന് സമീപം, ഉദയനാപുരം, വൈക്കം, ഫോൺ: 9895841724
6 ഖാദി ഗ്രാമസൗഭാഗ്യ, ഭാരത് മാതാ കോംപ്ലക്‌സ്, കുറവിലങ്ങാട്
ഫോൺ:0481-2560586