03 December, 2024 06:17:05 PM
മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്; ഡിസംബർ അഞ്ച് മുതൽ
കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണനാ റേഷൻ കാർഡുകളിലുൾപ്പെട്ട അംഗങ്ങളിൽ ഇനിയും മസ്റ്ററിംഗ് ചെയ്യാത്തവർക്കായി ഡിസംബർ അഞ്ചുമുതൽ ഏഴുവരെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വച്ച് ക്യാമ്പ് നടത്തുന്നു വിരലടയാളം, ഐറിസ് സ്‌കാനർ, ഫേസ് ആപ്പ് തുടങ്ങിയ സംവിധാനങ്ങൾ വഴി മസ്റ്ററിംഗ് ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ എന്നിവ കൊണ്ടു വരണം. അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്തശേഷം മാത്രം കൊണ്ടു വരുക. കിടപ്പ് രോഗികൾ, മൂന്ന് രീതിയിലും മസ്റ്ററിംഗ് നടത്താൻ കഴിയാത്തവർ എന്നിവരുടെ വിവരങ്ങൾ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:
0481-2421660, 9188527646, 9188527647, 9188527648, 9188527649, 9188527358
മസ്റ്ററിങ് നടക്കുന്ന തീയതിയും സ്ഥലവും
ഡിസംബർ അഞ്ച്: വടക്കേക്കര 36-ാം നമ്പർ റേഷൻ ഡിപ്പോ, പാലമറ്റം എ.ആർ.ഡി 100, മണിമല എ.ആർ.ഡി 166, കറുകച്ചാൽ എ.ആർ.ഡി 125
ഡിസംബർ ആറ്: തുരുത്തി 44-ാം നമ്പർ റേഷൻ ഡിപ്പോ, അമര-ആശാരി മുക്ക് എ.ആർ.ഡി 59, കാഞ്ഞിരപ്പാറഎ.ആർ.ഡി 149, കുറിച്ചി എ.ആർ.ഡി 72
ഡിസംബർ ഏഴ്: പെരുന്ന മലേകുന്നിൽ 17-ാം നമ്പർ റേഷൻ ഡിപ്പോ, പെരുമ്പുഴക്കടവ് എ.ആർ.ഡി 05, കൊടുങ്ങൂർ എ.ആർ.ഡി 144, വാകത്താനം പഞ്ചായത്ത് ഹാൾ.