02 December, 2024 07:58:19 PM
മണിമലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്

ചങ്ങനാശ്ശേരി: മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലു മണിയോടെ മൂലേപ്ലാവ് മൃഗാശുപത്രിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ഇടിച്ച കാർ പിന്നിലേക്ക് നിരങ്ങി ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു.