26 November, 2024 08:32:38 PM
വനിതാ കമ്മീഷൻ സിറ്റിങ്: 14 പരാതികൾ തീർപ്പാക്കി
ചങ്ങനാശേരി: വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തിൽ ചങ്ങനാശേരി നഗരസഭാ ടൗൺ ഹാളിൽ കോട്ടയം ജില്ലാ തല അദാലത്ത് നടത്തി. 85 കേസുകൾ പരിഗണിച്ചതിൽ 14 പരാതികൾ തീർപ്പാക്കി. 68 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി. രണ്ടുകേസുകളിൽ റിപ്പോർട്ട് തേടി. ഒരുകേസിൽ കൗൺസലിങ് നിർദേശിച്ചു.
അഭിഭാഷകരായ സി.കെ സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി എന്നിവർ പങ്കെടുത്തു.