15 November, 2024 07:38:28 PM
മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ് ക്യാമ്പ് നവംബർ 18ന്
കോട്ടയം: ചങ്ങനാശേരി താലൂക്കിലെ മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെട്ടവരിൽ ഇ-കെ.വൈ.സി. മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്കായി തിങ്കളാഴ്ച (നവംബർ 18) ചങ്ങനാശേരി ടൗൺ ഹാളിൽ മസ്റ്ററിങ് ക്യാമ്പ് നടത്തും. ഐറിസ് സ്‌കാനർ, ഫേയ്‌സ് ആപ്പ് ഉപയോഗിച്ചാണ് മസ്റ്ററിങ്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ക്യാമ്പ്. ആധാർ, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. വിശദവിവരത്തിന്
ഫോൺ: 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.