15 November, 2024 07:29:18 PM


പ്രഫ.സാബു തോമസിന് സത്ബയേവ് സര്‍വകലാശാലയുടെ ആദരം



കോട്ടയം: മഹാത്മാ ഗാന്ധിസര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സ്കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഡയറ്കടറുമായ പ്രഫ. സാബു തോമസിനെ കസാഖ്സ്ഥാനിലെ സതബയേവ് സര്‍വകലാശാല ഹോണററി പ്രഫസര്‍ പദവി നല്‍കി ആദരിച്ചു. സര്‍വകലാശാലയുടെ 90-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നാലാം വ്യവസായ വിപ്ലവത്തിന്‍റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ആദരിക്കല്‍.
പോളിമര്‍ സയന്‍സ്, നാനോ ടെക്നോളജി മേഖലകള്‍ക്ക് പ്രഫ. സാബു തോമസ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണിത്. നാനോ ടെക്നളോജിയുടെ ഭാവിസാധ്യതകളെക്കുറിച്ച്  സമ്മേളനത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K