07 November, 2024 06:56:03 PM


മസ്റ്ററിങ്: നവംബർ 30 വരെ ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിൽ സൗകര്യം



ചങ്ങനാശ്ശേരി : മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെട്ട വിരലടയാളം പതിയാത്ത അംഗങ്ങൾക്ക് ഐറിസ് സ്‌കാനർ (കണ്ണടയാളം ) ഉപയോഗിച്ചും ഫെയ്സ് ആപ്പ് വഴിയും ഇകെ.വൈ.സി. മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യം ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിൽ നവംബർ 30 വരെ ഉണ്ടായിരിക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് മസ്റ്ററിങ്.
 ആധാറും റേഷൻ കാർഡും, ഫേസ് ആപ്പ് വഴിയുള്ള മസ്റ്ററിംഗിനായി ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോണും കൊണ്ടുവരണം. അഞ്ചു വയസിന് താഴെ ഉള്ള കുട്ടികൾ ആധാർ അപ്‌ഡേറ്റ് ചെയ്തശേഷം മാത്രം മസ്റ്ററിങ്് ചെയ്യേണ്ടതാണ്. മരണപ്പെട്ട അംഗങ്ങളെ നീക്കം ചെയ്യാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അനർഹമായി മുൻഗണനാ റേഷൻ കൈവശം വെച്ചിരിക്കുന്നവർ ഓഫീസുമായും ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കണം.
ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ: 04812421660, 9188527646, 9188527647, 9188527648, 9188527649, 9188527358


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K