24 October, 2024 06:39:10 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ സിബിസിഎസ് ബികോം പ്രൈവറ്റ് രജിസ്ട്രേഷന്‍ (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍റ്റി, 2023 അഡ്മിഷന്‍ അഡീഷണല്‍ ഇലക്റ്റീവ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
.....................
ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി ഒന്നും രണ്ടും വര്‍ഷങ്ങളിലെ (2008 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ അവസാന മെഴ്സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് യഥാക്രമം നവംബര്‍ ആറു വരെയും എട്ടുവരെയും അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജെഎംസി, എംടിടിഎം ആന്‍റ് എംഎച്ച്എം (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐബിഐഎസ്സി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 12 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 14 വരെയും അപേക്ഷ സ്വീകരിക്കും.
..........................
ഒന്നാം സെമസ്റ്റര്‍ ബിബിഎ (ഓണേഴ്സ്), ബിസിഎ (ഓണേഴ്സ്) 2024 അഡ്മിഷന്‍ റെഗുലര്‍ പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍റ്റി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ മൂന്നാം മെഴ്സി ചാന്‍സ്- ദ്വിവത്സര കോഴ്സ്) പരീക്ഷകള്‍ നവംബര്‍ 27 മുതല്‍ നടക്കും.
........................
നാലാം സെമസ്റ്റര്‍ ബിപിഇഎസ് (നാല് വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം 2022 അഡ്മിഷന്‍ റെഗുലര്‍ 2016 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ നവംബര്‍ ആഞ്ചു മുതല്‍ നടക്കും.
..........................
രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍റ്റി), രണ്ടാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 30 മുതല്‍ നടക്കും.