21 October, 2024 03:04:26 PM


സരിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്; 'ഷാഫി വിഭാഗം മര്‍ദിച്ചു'; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി



പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെ മര്‍ദ്ദിച്ചെന്ന് പരാതി. നിയോജകമണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മര്‍ദ്ദനമേറ്റത്. ഷാഫി പറമ്പില്‍ വിഭാഗമാണ് മര്‍ദിച്ചതെന്ന് ശ്രീജിത്ത് ആരോപിച്ചു.

സരിന്‍ കോണ്‍ഗ്രസിലുള്ളപ്പോഴാണ് അനുകൂലിച്ചതെന്ന് ശ്രീജിത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ സമീപിച്ചിരുന്നുവെന്നും പിന്നാലെ പോസ്റ്റ് പിന്‍വലിച്ചെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ന് ജോലിക്ക് പോകുമ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950