04 October, 2024 02:52:45 PM
ചങ്ങനാശേരിയില്‍ ടോറസും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചു; 70 കാരന് ദാരുണാന്ത്യം
ചങ്ങനാശേരി: ചങ്ങനാശേരി ളായിക്കാട് ബൈപ്പാസിൽ ടോറസും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 കാരന് ദാരുണാന്ത്യം. അപകടത്തിൽ കോട്ടമുറി കോയിപ്പള്ളി സ്‌കറിയ മാനുവലാണ് മരിച്ചത്. ഇന്ന് രാവിലെ ബൈപാസ് റോഡിൽ പെരുന്ന തിരുമല ജംക്ഷൻ ഭാഗത്താണ് അപകടം ഉണ്ടായത്ത്.. ഈരൂപ്പ റെയിൽവേ ക്രോസ്'റോഡിലൂടെ കടന്നു വന്ന സ്കൂട്ടർ യാത്രികൻ ബൈപാസ് റോഡ് മറികടക്കുന്നതിനിടെ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്ന ഉടൻ സമീപമുണ്ടായിരുന്ന ചങ്ങനാശേരി പൊലീസിന്റെ ജീപ്പിൽ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .