24 September, 2024 05:00:33 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷാഫലം 

അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് 2018 എംഎ അറബിക്ക് (2001 മുതല്‍ 2003 വരെ അഡ്മിഷനുകള്‍ റെഗുലര്‍,  2002,2003 അഡ്മിഷനുകള്‍ പ്രൈവറ്റ് ഡിസംബര്‍ 2023) പരിക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കമുള്ള അപേക്ഷകള്‍ നിശ്ചിത  ഫീസ് അടച്ച് ഒക്ടോബര്‍ നാലിനു മുന്‍പ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

വൈവ

ആറാം സെമസ്റ്റര്‍ ബിഎ ഫിലോസഫി സിബിസിഎസ്എസ് (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്‍റും മെഴ്സി ചാന്‍സും ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രൊജക്റ്റ്  വൈവ  പരീക്ഷകള്‍ സെപ്റ്റംബര്‍  30 ന് എറണാകുളം മഹാരാജാസ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിഎസ്സി മോഡല്‍ 3 ഇല്ക്ട്രോണിക്സ്, മോഡല്‍ 3 മെയിന്‍റനന്‍സ് ആന്‍റ് ഇല്ക്ട്രോണിക്സ് സിബിസിഎസ്എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ജനുവരി 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍  30 ന് പെരുമ്പാവൂര്‍ ജയ്ഭാരത് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജില്‍ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K