30 August, 2024 08:16:52 PM


പഠനം വിജയകരമായി പൂര്‍ത്തീകരിച്ച വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ അനുമോദനം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പഠനം വിജകരമായി പൂര്‍ത്തീകരിച്ച 11 വിദേശ  രാജ്യങ്ങളില്‍നിന്നുള്ള 13 വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശലുടെ അനുമോദനം. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  വിദ്യാര്‍ഥികളില്‍ ഒരാള്‍ പിഎച്ച്ഡിയും 11 പേര്‍ ബിരുദാനന്തര ബിരുദവും ഒരാള്‍ ബിരുദവുമാണ് പൂര്‍ത്തിയാക്കിയത്. 11 പേര്‍  സര്‍വകലാശാലാ കാമ്പസിലെ  പഠന വകുപ്പുകളിലും രണ്ടുപേര്‍ സെന്‍റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി(സിപാസ്)ലുമാണ് പഠിച്ചത്. കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. സജിമോന്‍ ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. പ്രഫ. കെ.എം. സീതി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം പ്രിന്‍സിപ്പല്‍ ഡോ. ലിജിമോള്‍ പി. ജേക്കബ്, വിദേശ വിദ്യാര്‍ഥികളായ  സമര്‍ മുഹമ്മദ്,  ഇദ്രിസ് അദൗം, ജൊനാതന്‍ കിതി അലക്സാണ്ടര്‍, മുദേംഗു ഷിയോന്‍സോ മരിയോണെ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K