18 July, 2024 06:23:32 PM
എം.ജി സര്‍വകലാശാല ഏഷ്യയിലെ മികച്ച രണ്ടു ശതമാനം സര്‍വകലാശാലകളുടെ പട്ടികയില്‍
കോട്ടയം: സ്റ്റഡി എബ്രോഡ് എയ്ഡിന്‍റെ ഏഷ്യന്‍ റാങ്കിംഗില്‍ ഏറ്റവും മികച്ച രണ്ടു ശതമാനം സര്‍വകലാശാലകളുടെ പട്ടികയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ഇടംനേടി. വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിന് അനുയോജ്യമായ ഏഷ്യന്‍ സര്‍വകലാശാലകളുടെ ഈ പട്ടിക തയ്യാറാക്കുന്നതിന് അക്കാദമിക നിലവാരം, കുറഞ്ഞ പഠനച്ചിലവ് എന്നിവയാണ് പ്രധാനമായും കണക്കിലെടുത്തത്.
എം.ജി സര്‍വകലാശാലയ്ക്കു പുറമെ മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചും മൈസുരുവിലെ ജെ.എസ്.എസ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചും മാത്രമാണ് ഇന്ത്യയില്‍നിന്നും ആദ്യ രണ്ടു ശതമാനം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പട്ടികയിലുള്ളത്. ഏഷ്യയിലെ 20 രാജ്യങ്ങളിലെ 3349 ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയാണ് റാങ്കിംഗിനായി പരിഗണിച്ചത്.