14 May, 2024 05:53:54 PM


ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തി തുറന്ന് മോഷണംചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തി തുറന്ന് മോഷണം. വാടകയ്ക്ക് താമസിച്ചിരുന്നയാളുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും കവർന്നു. ഇതിന് സമീപത്തുള്ള രണ്ട് വീടുകളിലും മോഷണ സംഘം കയറിട്ടുണ്ട്. ചൂളപ്പടി - കടമാഞ്ചിറ റൂട്ടിൽ പല വീടുകളിലും ഇന്നലെ രാത്രി മോഷണ ശ്രമവും,  മോഷണവും  നടന്നു. പാറേപ്പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ജോസിയുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും കവർന്നു. കുരിശും മൂട് സ്വദേശി ആന്റണിയുടെ വീട്ടിലെ മേശയുടെ ഡ്രോയിൽ നിന്നും 900 രൂപയോളം നഷ്ടപ്പെട്ടു. വീട്ടുകാർ ഉണർന്നപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. സമീപവാസിയായ ബൈജുവിന്റെ ഉൾപ്പെടെ പല വീടുകളിലും അകത്തു കയറുവാൻ ശ്രമം നടന്നിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നത് എന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K