26 March, 2024 07:03:43 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിന തടവ്



ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിന  തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എരുമേലി തുലാപ്പള്ളി എയ്ഞ്ചൽ വാലി ഭാഗത്ത് കൊല്ലമല കരോട്ട് വീട്ടിൽ ബൈജു എന്ന് വിളിക്കുന്ന വർഗീസ് (41)  എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ ) കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി പി.എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. ഇയാള്‍   2019- ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് എരുമേലി  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, അന്നത്തെ എരുമേലി എസ്.എച്ച്. ഓ ആയിരുന്ന ദിലീപ് ഖാന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തുടർന്ന് കാഞ്ഞിരപ്പള്ളി  ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടന്റെ നേതൃത്വത്തിൽ  ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിധിയിൽ പിഴ അടയ്ക്കാത്ത പക്ഷം ഏഴു മാസം 15 ദിവസം  അധിക തടവ് അനുഭവിക്കേണ്ടി വരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K