07 March, 2024 07:02:50 PM


മണർകാട് സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ



ചങ്ങനാശ്ശേരി: മണർകാട് സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മങ്ങാട് താവിട്ടുമുക്ക് ഭാഗത്ത് തടത്തിൽവിള വീട്ടിൽ വിഷ്ണു. റ്റി (34) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ മണർകാട് കാവുംപടി ഭാഗത്തുള്ള ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന മണർകാട് മാലം സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

യുവാവിന്റെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ വാഹന പരിശോധനയ്ക്കിടയിൽ കൊല്ലത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ  മണർകാട്, തിരുവല്ല, കിളിമാനൂർ എന്നീ സ്റ്റേഷനുകളിലെ വാഹന മോഷണ കേസുകളിലെ പ്രതിയാണ്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ മാരായ അജി പി.എം, രാജ്മോഹൻ.എസ്, സി.പി.ഓ മാരായ രഞ്ജിത്ത് ആർ, ബോബി പി ജേക്കബ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K