21 December, 2023 06:29:04 PM


എം.ജി.യൂണിവേഴ്സിറ്റിയില്‍ കോഴ്‌സ് മെന്‍റർ; അപേക്ഷ ജനുവരി നാലിനകം



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെൻറർ ഫോർ ഓൺലൈൻ എജ്യുക്കേഷനിൽ ഓൺലൈൻ എം.കോം പ്രാഗ്രാമിന് കോഴ്‌സ് മെൻററുടെ താൽക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ/ബി/ടി (ഈഴവ/ബില്ലവ/തിയ്യ) വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.  പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ മൂന്നു വർഷം വരെ സേവനം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.


കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.കോം, യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് (യു.ജി.സി ഒ.ഡി.എൽ,ഒ.എൽ റെഗുലേഷൻ 2020 മാനദണ്ഡങ്ങൾക്ക് വിധേയം) അപേക്ഷിക്കാം. പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപ ആണ് വേതനം(സർവകലാശാലാ ഗസ്റ്റ് അധ്യാപകരുടേതിന് തുല്യമായ വേതനം). പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ്. 


താൽപര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത, ജാതി, നോൺ ക്രീമിലെയർ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി നാലിനകം coe@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K