16 December, 2023 06:52:13 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷ മാറ്റി
രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്(നാലു വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം - 2022 അഡ്മിഷൻ റഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ നാളെ(ഡിസംബർ 18) നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. പരീക്ഷ ജനുവരി 11ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
ഏഴാം സെമസ്റ്റർ ബി.എച്ച്.എം(2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013, 2014 അഡ്മിഷനുകൾ മെഴ്സി ചാൻസ്-ഓൾഡ് സ്‌കീം) പരീക്ഷകൾ ജനുവരി അഞ്ചുമുതൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടി സ്പോർട്സ് ആന്റ് ഫിറ്റനെസ് ട്രെയിനിംഗ്(2021 അഡ്മിഷൻ റെഗുലർ, 2020, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്-ന്യൂ സ്‌കീം-ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി മൂന്നു മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ
...................................
അഞ്ചാം സെമസ്റ്റർ ബിവോക് സ്പോർട്സ് ന്യുട്രീഷ്യൻ ആന്റ് ഫിസിയോതെറാപ്പി(2021 അഡ്മിഷൻ റെഗുലർ, 2020, 2019, 2018 അഡ്മിഷനുകൾ റീ അപ്പിയറൻസ്-ന്യൂ സ്‌കീം -ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 18ന് പാലാ അൽഫോൻസാ കോളജിൽ നടക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
...................................
അഞ്ചാം സെമസ്റ്റർ ബിഎസ്.സി ബയോടെക്നോളജി(സിബിസിഎ ന്യൂ സ്‌കീം 2021 അഡ്മിഷൻ -റെഗുലർ, 2017, 2018, 2019, 2020 അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 18 മുതൽ കോളജുകളിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.