08 December, 2023 05:11:29 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്(സി.ബി.സി.എസ് ന്യൂ സ്കീം-2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2019, 2018, 2017 അഡ്മിഷന്‍ റീഅപ്പിയറന്‍സ് ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 11 മുതല്‍ ഇടത്തല എം.ഇ.എസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടക്കും.വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
വൈവ വോസി
അഫിലിയേറ്റഡ് ലോ കോളജുകളിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം, എല്‍.എല്‍.ബി(ഓണേഴ്സ് -2018 അഡ്മിഷന്‍ റെഗുലര്‍, 2018 മുന്‍പുള്ള അഡ്മിഷനുകള്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2023) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഡിസംബര്‍ 13 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്(ന്യൂ സ്കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി സൈബര്‍ ഫോറന്‍സിക്(2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019, 2020, 2021, 2022 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് ഡിസംബര്‍ 16 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി ഡിംബര്‍ 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 19നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.