18 November, 2023 11:08:55 AM


കോഴിക്കോട് തൊട്ടിൽപ്പാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന് തീപിടിച്ചു



കോഴിക്കോട്: തൊട്ടിൽപാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന്‍റെ ടയറിന് തീപിടിച്ചു. കർണാടകയിൽ നിന്ന് വന്ന ബസ്സിന്‍റെ ടയറിനാണ് തീ പിടിച്ചത്. പിൻവശത്തെ ടയറിനിടയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇതോടെ വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. നാട്ടുകാരും , നാദാപുരം ഫയർ ഫോഴ്സും ചേർന്ന് തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തകരാറുകൾ പരിഹരിച്ച് ശബരിമല തീർത്ഥാടകർ യാത്ര തുടർന്നു. ഇന്ന് രാവിലെ 6.45നായിരുന്നു തീപിടിത്തം ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K