09 November, 2023 02:26:44 PM


കോഴിക്കോട് ഡീപ് ഫേക്ക് കേസില്‍ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍



കോഴിക്കോട്: കോഴിക്കോട്ടെ എഐ ഡീപ് ഫേക്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ കൂട്ടാളി അറസ്റ്റില്‍. ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുര്‍ത്തു സാമിയ ആണ് അറസ്റ്റിലായത്. സൈബര്‍ ക്രൈം പൊലീസാണ് ഗുജറാത്തിലെ മെഹ്‌സേന സ്വദേശിയായ ഇയാളെ അറസ്റ്റു ചെയ്തത്.

ഗുജറാത്തില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടെത്തിച്ചു. പ്രതിയുടെ പേരില്‍ കര്‍ണാടകയിലും ഗുജറാത്തിലും സമാന കേസുകളുണ്ട്. പ്രതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കേസിലെ മുഖ്യപ്രതി കൗശല്‍ ഷാ രാജ്യം വിട്ടതായും നേപ്പാളിലേക്ക് കടന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പ്രധാന പ്രതി കൗശല്‍ ഷായ്ക്ക് മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും തയ്യാറാക്കി നല്‍കിയത് ഷെയ്ക്ക് മുത്തു സാമിയയാണ്. ജൂലൈ 9 നാണ് തട്ടിപ്പ് നടന്നത്. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനില്‍ നിന്നും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. സുഹൃത്തിന്‍റെ ശബ്ദം ഫോണില്‍ അനുകരിച്ച് പാലാഴി സ്വദേശി രാധാകൃഷ്ണനില്‍ നിന്ന് 40,000 രൂപ തട്ടിയെടുക്കുകയായരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K