05 October, 2023 06:59:05 PM


കോഴിക്കോട് നടുവട്ടം ട്രെൻഡ്‌സ് ഷോറൂമിനു തീപിടിച്ചു; ആളപായമില്ല



കോഴിക്കോട്: കോഴിക്കോട് നടുവട്ടത്ത് റിലയൻസ് ട്രെൻഡ്സിന്‍റെ ഷോറൂമിൽ തീപിടിത്തം. മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിൽ നിന്നു ബീച്ച് ഫയര്‍‌സ്റ്റേഷനിൽ നിന്നുമെത്തിയ നാല് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായി. ആളപായമില്ല.

ഗ്ലാസ് പൊട്ടിച്ച് അകത്ത് കയറിയാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണച്ചത്. രണ്ടാം നിലയിൽ നിന്ന് തീപടരുന്നത് കണ്ട ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K