09 November, 2023 06:54:45 PM


കോഴിക്കോട് മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; 2 വിദ്യാർഥികൾ മരിച്ചു



കോഴിക്കോട്:  ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ ബിരുദ വിദ്യാർഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. 

മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെ എം സി ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോട്ടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്.

കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K