04 October, 2023 04:20:15 PM
പൊലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മാള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് വേണാട്ട് വീട്ടിൽ സെയ്തു മകൻ ഷാഫിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ ഹോട്ടലിന്‍റെ മൂന്നാമത്തെ നിലയിൽ നിന്നും താഴെ വീണ നിലയിൽ ഇന്നലെ വെളുപ്പിന് കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ കുറച്ച് ദിവസമായി മെഡിക്കൽ ലീവിലായിരുന്നു എന്നും സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു