12 October, 2023 02:22:50 PM


കോഴിക്കോട് ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്ക്



കോഴിക്കോട്: കൊയിലാണ്ടിയിൽ ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്ക്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്.


ഗുരുകൃപാ വഞ്ചിയിലെ ടിടി നിജു , ടിടി ശൈലേഷ്, ടിടി സന്തോഷ്, ടിടി പ്രസാദ് തുടങ്ങിയവർക്ക് പരുക്കേറ്റു. ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ മിന്നലിന്റെ ആഘാതത്തിൽ തകർന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K