14 November, 2023 03:11:14 PM
സ്‌കൂളിൽ അധ്യാപകർ തമ്മിൽ സംഘർഷം; ഏഴു പേർക്ക് പരിക്ക്

കോഴിക്കോട്: സ്കൂളിൽ സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. എരവന്നൂർ യു പി സ്കൂളിലാണ് സംഭവം. കുട്ടികളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്
സ്കൂളിലെ അദ്ധ്യാപിക സുപ്രീന, സുപ്രീനയുടെ ഭർത്താവ് ഷാജി മറ്റ് അധ്യാപകരായ പി ഉമ്മർ, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, എം കെ ജസ്ല എന്നിവർക്കാണ് പരിക്കേറ്റത്. സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു മറ്റൊരു സ്കൂളിലെ അധ്യാപകനായ ഷാജി.