23 September, 2023 04:46:07 PM


നിപ; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും



കോഴിക്കോട്: നിപ വൈറസ് വ്യാപനത്തിന്‍റെ ഭീഷണി കുറഞ്ഞു വരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെന്‍റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കേണ്ടതാണെന്ന് കോഴിക്കോട്  ജില്ലാ കളക്ട.ർ കെ. ഗീത  അറിയിച്ചു.

വിദ്യാർത്ഥികൾ ഈ ദിവസം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവുപോലെ എത്തിച്ചേരേണ്ടതാണ്. വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്കും സാനിടൈസറും നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്.

വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ വെക്കേണ്ടതും എല്ലാവരും ഇത് ഉപയോഗിച്ച് കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. കണ്ടൈന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ, അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈൻ ആയി തന്നെ തുടരേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K