18 October, 2023 01:45:20 PM


കോഴിക്കോട് 10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബേറ്



കോഴിക്കോട്: കോഴിക്കോട് വടകരയിൽ പോക്സോ കേസ് പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്‍റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ വീടിന്‍റെ ജനൽ ചില്ലുകളും തകർത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K