26 September, 2023 11:08:04 AM


കോഴിക്കോട് ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ 16കാരനെ കണ്ടെത്തി



കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 16കാരനെ കണ്ടെത്തി. പാലക്കാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചേവായൂര്‍ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് കാണാതായ പതിനാറുകാരന്‍. ഇന്നലെ വൈകിട്ടാണ് സംസാര ശേഷിയില്ലാത്ത കുട്ടിയെ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K